കൊച്ചി: കാലടിയെ ഞെട്ടിച്ച സനല്‍ കൊലപാതകത്തില്‍ മുഖ്യപ്രതികളായ നാല് പേരെ അറസ്റ്റു ചെയ്തു. ക്വട്ടേഷന്‍ സംഘാംങ്ങളാണ് പിടിയിയിലായത്. ഇതോടെ കൊലപാതകവുമായി ബന്ധപ്പെട്ട എല്ലാവരും പോലീസിന്റെ വലയിലായി. കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്ത, കാരെ രതീഷ്, ആച്ചി എല്‍ദോ, ടോണി, ഗ്രിന്റെഷ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന ഇവരെ മംഗലാപുരത്ത് നിന്നാണ് പിടികൂടിയത്. ഈ നാല് പേര് ചേര്‍ന്നാണ് തന്നെ ആക്രമിച്ചതെന്ന് സനല്‍ മരിക്കുന്നതിന് മുന്‍പ് പോലീസിന് മൊഴി നല്കി. ഇവര്‍ക്ക് സഹായം നല്കിയ കോളേജ് വിദ്യാരത്ഥികളടക്കം ഏഴ് പേരേ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മുഖ്യപ്രതികളുടെ ഫോട്ടോ പുറത്തു വിട്ട പോലീസ്, ഇവരെ കണ്ടാല്‍ തിരിച്ചറിയുന്നവര്‍ വിവരം അറിയിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. കൂടാതെ പ്രതികളെ പിടിക്കാന്‍ പ്രത്യേക സംഘം രൂപീകരിച്ച് തിരച്ചില്‍ നടത്തി വരികയായിരുന്നു. ഇക്കഴിഞ്ഞ സെപ്തംബര്‍ 26ന് രാവിലെയാണ് സംസ്കൃതസര്വ്വകലാശാലക്ക് സമീപത്ത് വച്ച് സനലിനെ വെട്ടിക്കൊലപ്പെടുത്തിയത്. കാരെ സതീഷിന്റെ ഗുണ്ടാ സംഘത്തിലുണ്ടായിരുന്ന സനല്‍ ഇവരുമായി തെറ്റിപ്പിരിഞ്ഞ് മറ്റൊരു സംഘം രൂപീകരിച്ചു. ഇതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകം നടന്നതെന്നാണ് പോലീസ് ഭാഷ്യം.