പാലക്കാട് : ആഡംബര കാറില്‍ കടത്തിയ അഞ്ചു ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. പാലക്കാട് കുഴല്‍മന്ദത്ത് നിന്നാണ് കാറില്‍ കടത്തി കൊണ്ടുവന്ന 6000 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങള്‍ എക്സൈസ് സംഘം പിടികൂടിയത്. തൃശൂര്‍ കൂര്‍ക്കഞ്ചേരി എസ്‌എന്‍ നഗറില്‍ കണ്ണന്‍, കിലകത് വീട്ടില്‍ ഷിനോജ്, വലപാട് ഇടമുട്ടം അരിപ്പിത്തി വീട്ടില്‍ അനില്‍ എന്നിവരാണ് അറസ്റ്റില്‍ ആയത്. പാലക്കാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണന്‍ ജേക്കബ് ജോണിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് വാഹന പരിശോധന നടത്തിയത്.