മലപ്പുറം : മലപ്പുറത്ത് എടപ്പാളിലെ തിയേറ്ററില്‍ ബാലിക പീഡനത്തിനിരയായ സംഭവത്തില്‍ തിയേറ്റര്‍ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്‌തു. ചങ്ങരംകുളം ഗോവിന്ദ തിയേറ്റര്‍ ഉടമ സതീഷ് ആണ് അറസ്റ്റിലായത്. പോലീസിനെ വിവരം അറിയിക്കാന്‍ വൈകിയതിനും ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു എന്ന കുറ്റം ചുമത്തിയുമാണ് അറസ്റ്റ്. കേസില്‍ പ്രതിയായ പാലക്കാട് തൃത്താല സ്വദേശി കണ്ണംകുന്നത്ത് മൊയ്തീന്‍ കുട്ടി(47)യേയും പീഡനത്തിന് ഒത്താശ ചെയ്ത, കുട്ടിയുടെ മാതാവിനേയും നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.