കൊച്ചി: കൊച്ചിയിൽ മയക്കുമരുന്ന് വേട്ടയിൽ രണ്ടുപേർ അറസ്റ്റിലായി. ഒരൾക്കുവേണ്ടിയുള്ള തിരച്ചിൽ വ്യാപകം. നഗരത്തിലെ ലഹരി മരുന്ന് മാഫിയകൾക്കെതിരെ സിറ്റി പോലീസ് കമ്മീഷണർ എം. പി. ദിനേശിന്റെ നേതൃത്വത്തില്‍ നടത്തിയ മണ്‍സൂണ്‍ സ്‌പെഷല്‍ ഒപറേഷന്റെ ഭാഗമായാണ് ഷാഡോ പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ആലുവ ഉളിയനൂര്‍ സ്വദ്ദേശി മനാഫ്(25) കൊല്ലം കരുനാഗപ്പള്ളി സ്വദേശി നിഷാദ് (28) എന്നിവരാണ് വൈറ്റില മൊബിലിറ്റി ഹബില്‍ വന്നിറങ്ങവേ പോലീസ് പിടിയിലായത്. ഇവരില്‍ നിന്നും അറുപത് എല്‍.എസ്.ഡി സ്റ്റാമ്പുകളും, അഞ്ച് ഗ്രാം വീതമുള്ള ബോട്ടിലുകളിലാക്കിയ ഹാഷിഷ് ഓയിലും കണ്ടെടുത്തു. കേരളത്തില്‍ ഉടനീളമുള്ള ഡ്രഗ് ഡീലര്‍മാര്‍ക്ക് കെമിക്കല്‍ ലഹരിമരുന്നുകള്‍ ഹോള്‍സെയ്‌ലായി എത്തിച്ച് നല്‍കുന്ന പെരുമ്പാവൂര്‍ സ്വദ്ദേശിയായ മുഹമ്മദ് ജബ്രീലിന് വേണ്ടി തിരിച്ചില്‍ ആരംഭിച്ചതായി ഡി സി പി ഡോ: ജെ ഹിമേന്ദ്രനാഥ് പറഞ്ഞു. ജില്ലാ ക്രൈംബ്രാഞ്ച് എ സി പി ബിജിജോര്‍ജിന്റെ നേതൃപ്തത്തില്‍ ഷാഡോ എസ് ഐ എ ബി വിബിന്‍, മരട് ബൈജു പി ബാബു ഷാഡോ പോലീസുകാരായ അഫ്‌സല്‍, സനോജ്, സന്ദീപ്, വിനോദ് ,സാനു, പ്രശാന്ത്, സാനുമോന്‍, ഷാജി, വിശാല്‍, രഞ്ജിത്ത്, ഷാജിമോന്‍, സുനില്‍, ഷൈമോന്‍, അനില്‍ സൈബര്‍ സെല്ല് സി പി ഒ മാരായ പ്രമോദ്, പ്രിന്‍സ്, മാത്യൂ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.