കള്ളനോട്ട് കേസില്‍ സീരിയല്‍ നടിയും അമ്മയും അറസ്റ്റില്‍

575

കൊല്ലം: കള്ളനോട്ട് കേസില്‍ സീരിയല്‍ നടിയും അമ്മയും അടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. മലയാളം ടെലിവിഷന്‍ ചാനല്‍ പരമ്ബരകളില്‍ അഭിനയിക്കുന്ന സൂര്യ ശശികുമാര്‍, സഹോദരി ശ്രുതി, അമ്മ രമാദേവി എന്നിവരാണ് പിടിയിലായത്. ഇടുക്കി വട്ടവടയില്‍ നിന്ന് കഴിഞ്ഞ ദിവസം 2.50 ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടിയ കേസിലാണ് അറസ്റ്റ്. രമേദേവിയുടെ കൊല്ലം മനയില്‍ കുളങ്ങരയിലെ വസതിയില്‍ നിന്ന് 57 ലക്ഷം രൂപയുടെ കള്ളനോട്ടുകളും നോട്ടടി യന്ത്രവും പിടികൂടിയിട്ടുണ്ട്. 500ന്റെയും 200ന്റെയും നോട്ടുകളാണ് പിടിച്ചെടുത്തത്. പുലര്‍ച്ചെ മൂന്നുമണിയോടെ ആരംഭിച്ച പരിശോധന രാവിലെ പത്ത് മണിക്കാണ് അവസാനിച്ചത്. രമാദേവിയുടെ വീടിന്റെ മുകളിലെ നിലയിലാണ് കള്ള നോട്ടടി കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്.

NO COMMENTS