കരിങ്കൊടിയുമായെത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

240

കോട്ടയം • മന്ത്രി ഇ.പി.ജയരാജനെ കരിങ്കൊടിക്കാണിക്കാന്‍ തിരുനക്കരയില്‍ സമ്മേളന വേദിയുടെ അടുത്തെത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജനാധിപത്യ കേരള കോണ്‍ഗ്രസ് സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്.മുഖ്യമന്ത്രിയെ കരിങ്കൊടികാണിക്കാന്‍ യുവമോ‍ര്‍ച്ച പ്രവര്‍ത്തകരെത്തുമെന്ന് ഇന്റലിജന്‍സ് വിവരം പൊലീസിന് കിട്ടിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രി പരിപാടിക്കു വരില്ലെന്ന് വെള്ളിയാഴ്ച തന്നെ പൊലീസിന് വിവരം ലഭിച്ചിരുന്നുവെങ്കിലും പകരം എത്തുന്ന മന്ത്രി ജയരാജനു നേരെ കരിങ്കൊടി കാണിച്ചേക്കുമെന്നും പൊലീസിന് സൂചന കിട്ടി.
യോഗ സ്ഥലത്തിന് സമീപമെത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകരില്‍ നിന്ന് യൂണിഫോമിലല്ലാതെ എത്തിയ പൊലീസ് സംഘമാണ് കരിങ്കൊടി പിടിച്ചെടുക്കുകയും അറസ്റ്റുചെയ്തു നീക്കുകയും ചെയ്തത്.ഇവരെ രാത്രി വൈകി വിട്ടയച്ചു.

NO COMMENTS

LEAVE A REPLY