ഓര്‍ത്തഡോക്സ് സ​​​ഭ​​​യി​​​ലെ പീ​​​ഡ​​​നം ; ഒരു വൈദികന്‍ കൂടി അറസ്റ്റില്‍

167

കോട്ടയം : കുമ്പസാര രഹസ്യം മറയാക്കി യുവതിയെ പീഡിപ്പിച്ച കേസില്‍ ഒരു വൈദികന്‍ കൂടി അറസ്റ്റില്‍. കേസിലെ മൂന്നാം പ്രതി ഫാദര്‍ ജോണ്‍സണ്‍ വി മാത്യുവാണ് അറസ്റ്റിലായത്. കോഴഞ്ചേരിയിലെ ഒരു വീട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. അറസ്റ്റ് ചെയ്ത വൈദികനെ ചോദ്യം ചെയ്യാനായി തിരുവല്ല ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിച്ചു. സ്ത്രീത്വത്തെ അപമാനിച്ചു എന്നാണ് ഫാദര്‍ ജോണ്‍സണ്‍ വി മാത്യുവിനെതിരെ ചുമത്തിയിട്ടുള്ള കുറ്റം.

NO COMMENTS