ധനകാര്യ സ്ഥാപന ഉടമയെ തീകൊളുത്തി കൊലപ്പെടുത്തിയ പ്രതി പിടിയില്‍

209

കോഴിക്കോട് : ധനകാര്യ സ്ഥാപന ഉടമയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ പ്രതി പിടിയില്‍. പുതുപ്പാടി കൈതപ്പൊയിലില്‍ മലബാര്‍ ഫിനാന്‍സ് എന്ന സ്ഥാപനം നടത്തുന്ന കുപ്പായക്കോട് ഇളവക്കുന്നേല്‍ കുരുവിള (സാജു- 52) യെ കൊലപ്പെടുത്തിയ സംഭവത്തില്‍ ആലപ്പുഴ സ്വദേശി സുമേഷ് ആണ് പിടിയിലായത്. തിരൂരില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. പണം മോഷ്ടിക്കാന്‍ ലക്ഷ്യമിട്ടാണ് കൊലപാതകമെന്നാണ് സൂചന.

വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് കൈതപ്പൊയില്‍ അങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന സ്വര്‍ണപ്പണയത്തിന്മേല്‍ പണം കടം കൊടുക്കുന്ന സ്ഥാപനത്തിലെത്തിയ യുവാവ് കുരുവിളയുടെ ദേഹത്തേക്ക് പെട്രോള്‍ ഒഴിച്ച് തീക്കൊളുത്തിയത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ കുരുവിള മരിച്ചത്.

NO COMMENTS