ഇടുക്കി : ഇടുക്കിയിൽ ഹാഷിഷ് ഓയിലുമായി മൂന്ന് യുവാക്കള്‍ പിടിയിൽ. ആലുവ തായക്കാട്ടുകര സ്വദേശികളായ മക്കപ്പറമ്പില്‍ എം. ഷാമില്‍, എലഞ്ഞിക്കായില്‍ വീട്ടില്‍ അഹമ്മദ് കബീര്‍, കുന്നംപുറത്ത് വീട്ടില്‍ ഷാറൂഖ് സലീം എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് യുവാക്കള്‍ വന്ന കാര്‍ പരിശോധിച്ചപ്പോഴാണ് അരക്കിലോയോളം വരുന്ന ഹാഷിഷ് ഓയില്‍ കണ്ടെത്തിയത്. ഇവര്‍ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തമിഴ്നാട്ടിലെ കമ്പത്തു നിന്നും 50,000 രൂപ മുടക്കിയാണ് ഹാഷിഷ് ഓയില്‍ വാങ്ങിയതെന്ന് ചോദ്യം ചെയ്യലില്‍ പ്രതികള്‍ സമ്മതിച്ചു. ഇവരെ കൂടുതല്‍ ചോദ്യം ചെയ്തു വരികയാണെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.