മു​ഖ്യ​മ​ന്ത്രി താ​മ​സി​ക്കു​ന്ന കേ​ര​ള ഹൗ​സി​ല്‍ ക​ത്തി​യു​മാ​യെ​ത്തി​യ യുവാവ് പിടിയില്‍

179

ന്യൂ​ഡ​ല്‍​ഹി : മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ താ​മ​സി​ക്കു​ന്ന ഡ​ല്‍​ഹി കേ​ര​ള ഹൗ​സി​ല്‍ ക​ത്തി​യു​മാ​യെ​ത്തി​യ യുവാവ് പിടിയില്‍. ആ​ല​പ്പു​ഴ ചെ​ട്ടി​കു​ള​ങ്ങ​ര സ്വ​ദേ​ശി വി​മ​ല്‍​രാ​ജാ​ണ് പിടിയിലാ​യ​ത്. മു​ഖ്യ​മ​ന്ത്രി താ​മ​സി​ക്കു​ന്ന മു​റി​ക്കു മു​ന്നി​ലാ​ണ് യു​വാ​വ് ക​ത്തി​യു​മാ​യി എ​ത്തി​യ​ത്. ക​ത്തി വീ​ശി​യ ഇ​യാ​ളെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര്‍ കീ​ഴ്പ്പെ​ടു​ത്തി ഡ​ല്‍​ഹി പോ​ലീ​സി​ന് കൈ​മാ​റി. ഇയാളുടെ കൈയ്യില്‍ ഒരു ബാഗും പോക്കറ്റില്‍ ദേശീയപതാകയും ഉണ്ടായിരുന്നു. മുഖ്യമന്ത്രിയെ കാണണമെന്നു പറഞ്ഞാണ് ഇയാള്‍ എത്തിയത്. ഇതിനിടയിലാണ് ബാഗ് തുറന്ന് കത്തി പുറത്തെടുക്കുകയും മുഖ്യമന്ത്രി തന്നെ ചതിച്ചെന്ന് ആരോപിച്ച്‌ ബഹളം വെക്കുകയുമായിരുന്നു. മുഖ്യമന്ത്രിയെ തിരുവനന്തപുരത്തുവെച്ച്‌ കണ്ടിരുന്നതായും തനിക്ക് ജീവിക്കാന്‍ കഴിയുന്നില്ലെന്നും സഹായം ചെയ്യണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നെന്ന് ഇയാള്‍ പറയുന്നു. ജീ​വി​ക്കാ​ന്‍ മ​റ്റ് മാ​ര്‍​ഗ​മി​ല്ലെ​ന്നും ജോ​ലി ചെ​യ്യാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നും ത​ന്‍റെ പ്ര​ശ്ന​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട്ടി​ല്ലെ​ന്നും യു​വാ​വ് ആ​രോ​പി​ച്ചു.

NO COMMENTS