രാഷ്ട്രപതിക്ക് വധഭീഷണി ; തൃശ്ശൂരില്‍ പൂജാരി അറസ്റ്റില്‍

161

കേരള സന്ദര്‍ശനത്തിനെത്തുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദിന് വധഭീഷണി. സംഭംവഭവത്തില്‍ തൃശ്ശൂര്‍ ചിറയ്ക്കല്‍ ഭഗവതി ക്ഷേത്രത്തിലെ പൂജാരി ജയരാമന്‍ അറസ്റ്റിലായിലായി. തൃശ്ശൂര്‍ കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ചാണ് ഇയാള്‍ വധഭീഷണി മുഴക്കിയത്. തൃശ്ശൂര്‍ സെന്‍റ് തോമസ് കോളേജ് ശതാബ്ദി ആഘോഷിക്കാനെത്തുമ്ബോള്‍ വധിക്കുമെന്നായിരുന്നു ഇയാള്‍ ഭീഷണി മുഴക്കിയത്.

പുലര്‍ച്ചെ ഒരുമണിയോടെയാണ് കണ്‍ട്രോള്‍ റൂമിലേക്ക് ഫോണ്‍ വന്നത്. തുടര്‍ന്ന് ഫോണ്‍ നമ്ബര്‍ കണ്ടെത്തി പോലീസ് ജയരാമനെ അറസ്റ്റ് ചെയ്യുകയായിരുന്നു. മദ്യലഹരിയിലാണ് ഫോണ്‍ ചെയ്തതെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. അതേസമയം പോലീസ് ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യുകയാണ്.

NO COMMENTS