കൊച്ചി : പെരുമ്പാവൂരില്‍ വ്യാജ ബില്ലുണ്ടാക്കി 130 കോടിയുടെ ജിഎസ്ടി തട്ടിപ്പ് നടത്തിയ സംഭവത്തിലെ മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍. പെരുമ്പാവൂര്‍ സ്വദേശി നിഷാദിനെയാണ് ജിഎസ്ടി വകുപ്പ് അറസ്റ്റ് ചെയ്തത്. പ്ലൈവുഡും അസംസ്‌കൃത വസ്തുക്കളും കയറ്റി അയക്കുന്നതിന്റെ മറവിലായിരുന്നു തട്ടിപ്പ്.
കേരളത്തിലെ ആദ്യ ജിഎസ്ടി തട്ടിപ്പുകേസാണിത്. പ്രതി നാളെ കോടതിയില്‍ ഹാജരാക്കും.