ഹൈദരാബാദ്: ഇന്ത്യയില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചതിന് ഹൈദരാബാദില്‍ രണ്ട് യുവാക്കൾ അറസ്റ്റിൽ . അബ്ദുള്‍ ബാസിത്ത് (24 ), മുഹമ്മദ് അബ്ദുള്‍ ഖാദീര്‍ (19 ) എന്നി യുവാക്കളെയാണ് എന്‍ ഐ എ അറസ്റ്റ് ചെയ്തത്. രാജ്യത്ത് ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്താനും യുവാക്കളെ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനും ഇവര്‍ ശ്രമം നടത്തിയതായി എന്‍ ഐഎ കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ 24 കാരന്‍ രണ്ട് തവണ സിറിയയിലേക്ക് പോകാന്‍ ശ്രമം നടത്തിയതിന്റെ തെളിവുകളും എന്‍ ഐഎയ്ക്ക് ലഭിച്ചിട്ടുണ്ട്. 2014 മുതല്‍ എന്‍ഐഎ യുടെ നിരീക്ഷണത്തിലായിരുന്നു അറസ്റ്റിലായവര്‍. ഇന്ത്യയില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഗൂഢാലോചന നടത്തിയതിനാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നു നിരവധി ഫോണുകളും ലാപ്ടോപ്പും അന്വേഷണസംഘം പിടിച്ചെടുത്തിട്ടുണ്ട്.