പാലക്കാട് : മുല്ലപ്പെരിയാർ തകർന്നെന്ന വ്യജ സന്ദേശം പ്രചരിപ്പിച്ച യുവാവ് പിടിയിൽ. നെന്മാറ നെല്ലിക്കാട്ട് പറമ്പിൽ അശ്വിൻ ബാബുവിനെയാണ് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തുണ്ടായ പ്രളയത്തെയും രക്ഷാപ്രവർത്തനത്തെയും സംബന്ധിച്ച് നിരവധി വ്യജ വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.