കോയമ്പത്തൂര്‍ : വര്‍ഗീയ കലാപം ലക്ഷ്യമിട്ട് ഹിന്ദു നേതാക്കളെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ട അഞ്ച് പേർ പിടിയിൽ. ഹിന്ദു മക്കള്‍ കക്ഷി സ്ഥാപക നേതാവ് അര്‍ജുന്‍ സമ്പത്ത്, ശക്തി സേന നേതാവ് അന്‍പ് മാരി എന്നിവരെ വധിക്കാന്‍ ലക്ഷ്യമിട്ടവരാണ് അറസ്റ്റിലായത്. കോയമ്പത്തൂര്‍ തിരുമല സ്വദേശി ആര്‍ ആഷിക്(25), വില്ലുപുരം സ്വദേശി എസ് ഇസ്മാഈല്‍(25) പല്ലാവാരം സ്വദേശി എസ് ഷംസുദ്ദീന്‍(20) എസ് സലാഹുദ്ദീന്‍(25), ചെന്നൈ സ്വദേശി ജാഫര്‍ സിദ്ദിഖ് എന്നിവരെയാണ് സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്. ജയിലില്‍ നിന്നും പരോളിലിറങ്ങിയ ഇവരെ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കവെയാണ് പിടികൂടിയത്. തീവ്രവാദി സംഘടനയായ ഐ എസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ഇവര്‍ പങ്ക് വെക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.