കോഴിക്കോട് • മോഷ്ടിച്ച വിഗ്രഹം വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ ഏഴംഗ സംഘം പിടിയില്‍. മലപ്പുറം കീഴാറ്റൂര്‍ മുതുകുറിശിക്കാവ് അയ്യപ്പക്ഷേത്രത്തിലെ വിഗ്രഹം വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പാലക്കാട് ചക്കാലക്കുനിയില്‍ അസീസ് (ഇരുമ്പന്‍ അസീസ് -58), മലപ്പുറം കാളികാവ് തെങ്ങില്‍ തൊടുകവീട്ടില്‍ ഹൈദരലിഖാന്‍ (37), വണ്ടൂര്‍ മൗണ്ട് കാര്‍മല്‍ ഹൗസില്‍ ചാക്കോ വര്‍ഗീസ് (60), കാളികാവ് പൂലക്കല്‍ ഹൗസില്‍ പി. അജീഷ് (37), കോഴിക്കോട് പൂവാട്ടുപറമ്ബ് കറിമഠത്ത് ഹൗസില്‍ കെ. ഉമ്മര്‍കോയ (47), പെരുമണ്ണ ശിവദം ഹൗസില്‍ എ.എം. സതീശന്‍ (50), വെള്ളിപറമ്ബ് പുത്തലത്ത് ചാലില്‍ പി.സി. ഗിരീഷ് (49) എന്നിവരെയാണു സിറ്റി ടൗണ്‍ സിഐ പി. എം.മനോജും സിറ്റി ക്രൈം സ്ക്വാഡും ചേര്‍ന്നു പിടികൂടിയത്. രണ്ടു കാറുകളില്‍ സഞ്ചരിക്കുന്നതിനിടെയാണ് പ്രതികള്‍ പിടിയിലാവുന്നത്. അറസ്റ്റിലായവരില്‍ ഇരുമ്പന്‍ അസീസ് മുന്‍ കൊലക്കേസ് പ്രതിയാണ്.