കൊല്ലം : പുനലൂരില്‍ ഒമ്പതേകാല് ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടി. കാരേറ്റ് സ്വദേശികളായ ദമ്പതികള്‍ ഉള്‍പ്പെടെ നാലുപേരെ പുനലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പുനലൂരിലെ ഒരു ബാറില്‍ ലഭിച്ച രണ്ടായിരത്തിന്റെ കള്ളനോട്ടിനെ പറ്റിയുള്ള അന്വേഷണമാണ് വന്‍ കള്ളനോട്ട് വേട്ട സാധ്യമാക്കിയത്. കാരേറ്റ് സ്വദേശി രാധ, സതീശന്, കോട്ടവട്ടം സ്വദേശി ഷമീര്‍, വെമ്പായം സ്വദേശി ബിനുകുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. വാമനപുരം സ്വദേശിയായ സുനിലിനെ പിടികിട്ടാനുണ്ട്. രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും വ്യാജ നോട്ടുകളാണ് പിടിച്ചെടുത്തത്.