കരുനാഗപ്പള്ളി : കരുനാഗപ്പള്ളി ദേശീയപാതയില്‍ മാരകായുധങ്ങളുമായി കാറില്‍ സഞ്ചരിച്ച നാലംഗ സംഘം പിടിയില്‍. കഴിഞ്ഞ ദിവസം മണലിനു സമീപം നടന്ന സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായി എതിര്‍ സംഘത്തെ അക്രമിക്കാന്‍ എത്തിയ സംഘത്തെയാണ് പൊലീസ് പിടികൂടിയത്.
പിടിയിലായ സംഘം ദേശീയപാത വഴി സഞ്ചരിക്കുന്നതിനിടെ യുവതിയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ചിരുന്നു. ഇതേതുടര്‍ന്ന് യുവതി നല്‍കിയ വിവരത്തെ തുടര്‍ന്ന് ദേശീയപാതയില്‍ പൊലീസ് വാഹനം തടഞ്ഞ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഘത്തിലെ രണ്ടു പേര്‍ ഓടി രക്ഷപെട്ടു.