തിരുവനന്തപുരം : തിരുവനന്തപുരത്ത് കോടികള്‍ വിലയുള്ള 50 കിലോ ചന്ദന മുട്ടികളുമായി അഞ്ചുപേര്‍ പിടിയില്‍. എസ് ഐ ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച നാലര മണിയോടെ നടത്തിയ പരിശോധനയിലാണ് വിതുര കല്ലാര്‍ സൂര്യകാന്തി വനത്തില്‍ നിന്നും കടത്തി കൊണ്ട് വന്ന 50 കിലോ ചന്ദന മുട്ടികള്‍ പിടികൂടിയത്. പിടിയിലായവര്‍ മുമ്പും സമാന കേസുകളില്‍ ഉള്‍പ്പടെ വിവിധ കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.