രഹന ഫാത്തിമയുടെ വീട് ആക്രമിച്ച ബിജെപി ഏരിയ പ്രസിഡന്റ് അറസ്റ്റില്‍

184

കൊച്ചി : ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ ബിഎസ്‌എന്‍എല്‍ ജീവനക്കാരി രഹന ഫാത്തിമയുടെ വീട് ആക്രമിച്ച ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ബിജെപി കടവന്ത്ര ഏരിയ പ്രസിഡന്റ് ബിജുവിനെയാണ് എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. പനമ്പള്ളി നഗറില്‍ രഹ്ന താമസിക്കുന്ന ബിഎസ്‌എന്‍എല്ലിന്റെ ഔദ്യോഗിക ക്വാര്‍േട്ടഴ്‌സാണ് ആക്രമികള്‍ അടിച്ചു തകര്‍ത്തത്. രണ്ടു പേര്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയത്. ഇരുവരും ഹെല്‍മറ്റ് ധരിച്ചെത്തിയാണ് ആക്രമണം അഴിച്ചുവിട്ടതെന്നും പൊലീസ് കണ്ടെത്തിയിരുന്നു.
ഒക്ടോബര്‍ 19 ന് രഹ്ന ഫാത്തിമ ശബരിമല ദര്‍ശനത്തിന് പോയ ദിവസം രാവിലെയാണ് ആക്രമണം നടന്നത്.

NO COMMENTS