തിരുവനന്തപുരം : തിരുവനന്തപുരത്ത് രണ്ട് കോടിക്കടുത്ത് വിലവരുന്ന ഹാഷിഷ് ഓയി ലുമായി മുന്ന് പേർ പിടിയിൽ. സംഭവത്തില്‍ മൊത്ത വിതരണക്കാരനായ ഇടുക്കി സ്വദേശി ഷാജി,ഇടനിലക്കാരന്‍ മെല്‍വിന്‍, സഹായി രാജേഷ് എന്നിവരെ അറസ്റ്റ് ചെയ്തു. ആന്ധ്രയില്‍ നിന്നാണ് ഹാഷിഷ് ഓയില്‍ കേരളത്തിലെത്തിക്കുന്നത്. മാലിയിലേക്ക് വന്‍തോതില്‍ ഹാഷിഷ് ഓയില്‍ കടത്തുന്നതിനുള്ള കരാര്‍ ഉറപ്പിക്കുന്നതിനായി സാമ്പിളായി എത്തിച്ചതായിരുന്നു ഇത്. മാലിയിലേക്ക് കടത്താനായി തിരുവനന്തപുരത്തെത്തിച്ച 1.800 കിഗ്രാം ഹാഷിഷ് ഓയിലാണ് പിടികൂടിയത്.