നാദാപുരത്ത് രണ്ടു യുവാക്കള്‍ കഞ്ചാവുമായി പിടിയില്‍

265

നാദാപുരം : നാദാപുരത്ത് രണ്ട് കിലോ എണ്ണൂറ് ഗ്രാം കഞ്ചാവുമായി രണ്ട് യുവക്കളെ പോലീസ് അറസ്റ്റ് ചെയ്തു. നാദാപുരം ഇരിങ്ങണ്ണൂര്‍ സ്വദേശി പാറേക്കാട്ടില്‍ മണികണ്ഠന, തൃശ്ശൂര്‍ ജില്ലയിലെ കാരിക്കാട്ട് സ്വദേശി എറുകാട്ടില്‍ വിഷ്ണു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
വടകര ജില്ല പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ പ്ലാസ്റ്റിക്ക് കവറുകളില്‍ പൊതിഞ്ഞ കഞ്ചാവുമായി കല്ലാച്ചി കുമ്മങ്കോട് വാണിയൂര്‍ റോഡിലൂടെ നടന്നു പോകുന്നതിനിടയിലാണ് യുവാക്കളെ പോലീസ് പിടികൂടിയത്. പ്രതികളെ നാദാപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി. ഇവരെ കോടതി പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

NO COMMENTS