കോഴിക്കോട് : സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്റെ മകന്‍ ജൂലിയസ് നികിതാസ്, ഭാര്യ സാനിയോന മനോമി എന്നിവരെ ഹര്‍ത്താല്‍ ദിനത്തില്‍ ആക്രമിച്ച സംഭവത്തില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൂടി പിടിയിൽ. കക്കട്ടില്‍ കുളങ്ങര കല്ലുപറമ്പത്ത് അശ്വിന്‍(21), അമ്പലക്കുളങ്ങര മീത്തലെ കരിമ്പാച്ചേരി ശ്രീജു(30) എന്നിവരാണ് ഉച്ചയോടെ അറസ്റ്റിലായത്. മറ്റൊരു പ്രതിയായ നെട്ടൂര്‍ സ്വദേശി സുധീഷിനെ രാവിലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആക്രമണവുമായി ബന്ധപ്പെട്ട് പത്ത് പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.