വെടിയുണ്ടയുമായി കെജരിവാളിനെ കാണാനെത്തിയ ആള്‍ അറസ്റ്റില്‍

189

ന്യൂഡല്‍ഹി : വെടിയുണ്ടകളുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ കാണാനെത്തിയ ആള്‍ അറസ്റ്റില്‍. വഖഫ് ബോര്‍ഡ് നല്‍കുന്ന ശമ്ബളം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കെജരിവാളിനെ കാണാനെത്തിയ സംഘത്തിലുണ്ടായിരുന്ന ഇമ്രാന്‍ എന്നയാളാണ് പിടിയിലായത്. സംഭവനപ്പെട്ടിയില്‍നിന്നും കിട്ടിയ വെടിയുണ്ടകള്‍ പഴ്‌സില്‍ വെക്കുകയായിരുന്നുവെന്നും എന്നാല്‍ മുഖ്യമന്ത്രിയെ കാണാനെത്തിയപ്പോള്‍ ഇക്കാര്യം മറന്നുപോവുകയായിരുന്നുവെന്നും ഇമ്രാന്‍ പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

NO COMMENTS