റായ്പുര്‍ : ഛത്തീസ്ഗഡിലെ ദന്തേവാഡ ജില്ലയില്‍ എട്ട് മാവോയിസ്റ്റുകള്‍ പിടിയിൽ. പൊലീസ് നടത്തിയ പരിശോധനയിലാണ് മാവോയിസ്റ്റുകള്‍ അറസ്റ്റിലായത്. മാവോയിസ്റ്റുകളുടെ ക്യാമ്പ് ആക്രമിച്ചാണ് പൊലീസ് ഇവരെ കീഴ്‌പ്പെടുത്തിയത്. ഒരു തോക്കും സ്‌ഫോടക വസ്തുകളും സ്ഥലത്തു നിന്നും പൊലീസ് പിടിച്ചെടുക്കുകയും ചെയ്തു.