പതിനാറു വയസുകാരിയെ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി​യ സം​ഭ​വ​ത്തി​ല്‍ ലോ​ഡ്ജ് മാ​നേ​ജ​ര്‍ ഉ​ള്‍​പ്പെ​ടെ അ​ഞ്ചു​ പേ​ര്‍ അ​റ​സ്റ്റി​ൽ

287

കണ്ണൂര്‍ : കണ്ണൂര്‍ പറശ്ശിനിക്കടവില്‍ ലോ​ഡ്ജി​ല്‍ പതിനാറു വയസുകാരിയെ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി​യ സം​ഭ​വ​ത്തി​ല്‍ ലോ​ഡ്ജ് മാ​നേ​ജ​ര്‍ ഉ​ള്‍​പ്പെ​ടെ അ​ഞ്ചു​പേ​ര്‍ അ​റ​സ്റ്റി​ല്‍. ലോ​ഡ്ജ് മാ​നേ​ജ​ര്‍ പ​വി​ത്ര​ന്‍, മാ​ട്ടൂ​ല്‍ സ്വ​ദേ​ശി​ക​ളാ​യ സ​ന്ദീ​പ്, ഷ​ബീ​ര്‍, ഷം​സു​ദ്ദീ​ന്‍, അ​യൂ​ബ് എ​ന്നി​വ​രെയാണ് ത​ളി​പ്പ​റ​മ്ബ് പ്രി​ന്‍​സി​പ്പ​ല്‍ എ​സ്‌ഐ ദി​നേ​ശ​ന്‍ അ​റ​സ്റ്റ് ചെ​യ്ത​ത്. ബ്ലാക് മെയിലിംഗിനുള്ള ശ്രമം പാളിയതിനാലാണ് പ്രതികള്‍ അറസ്റ്റിലായത്.

സഹോദരിയുടെ നഗ്നവീഡിയോ കൈയിലുണ്ടെന്നും 50,000 രൂപ തന്നില്ലെങ്കില്‍ അത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നുമുള്ള ഭീഷണി സന്ദേശം സഹോദരന് ആദ്യമായി വന്നത് 26 ന് ആയിരുന്നു.ഷൊര്‍ണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെത്താനായിരുന്നു നിര്‍ദ്ദേശം. അന്തര്‍ സംസ്ഥാന വേരുകളുള്ള സെക്‌സ് റാക്കറ്റാണ് പറശ്ശനിക്കടവ് കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്.

അതുകൊണ്ടാണ് ഷൊര്‍ണ്ണൂരിലെ രഹസ്യ കേന്ദ്രത്തിലേക്ക് സഹോദരനെ വിളിച്ചു വരുത്തിയതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. 27 ന് രാത്രി ഷൊര്‍ണ്ണൂരിലെത്തിയ സഹോദരനെ മൂന്നംഗസംഘം മാരുതി സ്വിഫ്റ്റ് കാറില്‍ കയറ്റി അജ്ഞാതകേന്ദ്രത്തിലെത്തിച്ചു. ഇവിടെവെച്ചാണ് പെണ്‍കുട്ടിയുടെ നഗ്നവീഡിയോ സഹോദരനെ കാണിച്ചത്. തുടര്‍ന്ന് ഇവരുമായി വാക്കേറ്റമുണ്ടായപ്പോള്‍ സഹോദരനെ ഈ സംഘം ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

പിന്നീട് ഷൊര്‍ണ്ണൂര്‍ റയില്‍വേ സ്റ്റേഷനില്‍ ഇറക്കിവിടുകയും ചെയ്തു. ക​ഴി​ഞ്ഞ ന​വം​ബ​ര്‍ 13, 19 തീയതികള്‍ക്കിടയില്‍ പ​റ​ശി​നി​ക്ക​ട​വി​ലെ ലോ​ഡ്ജി​ല്‍ വ​ച്ചു പെ​ണ്‍​കു​ട്ടി​യെ കെ​ട്ടി​യി​ട്ട് മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യെ​ന്ന കേ​സി​ലാ​ണ് ലോ​ഡ്ജ് മാ​നേ​ജ​ര്‍ പ​വി​ത്ര​ന്‍ അടക്കമുള്ള പ്രതികളെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്രമുഖര്‍ ഉള്‍പ്പെടെ കുട്ടിയെ പീഡിപ്പിച്ചവരില്‍ ഉണ്ടെന്നാണ് സ്ഥിരീകരിക്കാത്ത വിവരം.

പോക്‌സോ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. ഫേസ്‌ബുക്ക് വഴി പരിചയം സ്ഥാപിച്ചവരാണ് വര്‍ഷങ്ങളായി പെണ്‍കുട്ടിയെ ചൂഷണം ചെയ്തത്. ഇവര്‍ വഴി കൂടുതല്‍ പേരെത്തി. നിലവില്‍ പറശിനിക്കടവില്‍ വെച്ച്‌ നടന്ന കൂട്ട ബലാത്സംഗത്തിലാണ് കേസുള്ളത്.

NO COMMENTS