പത്തനംതിട്ട : ശബരിമലയിൽ ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റിൽ. സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് നിലയ്ക്കലില്‍ നിലനില്‍ക്കുന്ന നിരോധനാജ്ഞ ലംഘിക്കാനെത്തിയ ബിജെപി പ്രവര്‍ത്തകരെയാണ് പോലീസ് അറസ്റ്റ് ചെയ്തു നീക്കിയത്. ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അശോകന് കുളനടയുടെ നേതൃത്വത്തില്‍ എട്ടുപേരടങ്ങുന്ന സംഘമാണ് നിരോധനാജ്ഞ ലംഘിക്കാനെത്തിയത്. അറസ്റ്റ് ചെയ്തവരെ പെരുനാട് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.