ചാരുംമൂട് : നൂറനാട് എന്‍എസ്എസ് മന്ദിരത്തില്‍ കരിങ്കൊടി കെട്ടിയ സംഭവത്തിലെ പ്രതികള്‍ പിടിയില്‍. സമീപവാസികളായ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. കുടശനാട് കരയോഗത്തിലെ അംഗങ്ങളായ വിക്രമന് നായര്‍, ശ്രീജിത്ത് എന്നിവരാണ് പിടിയിലായത്. നൂറനാട് എന്‍എസ്എസ് കരയോഗമന്ദിരത്തിലും എന്‍എസ്എസ് ഹൈസ്കൂളിലും കരിങ്കൊടി കെട്ടുകയും റീത്ത് വയ്ക്കുകയും ചെയ്തതാണ് കേസ്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.