പാലക്കാട് : വൻ സ്ഫോടക വസ്തുക്കൾ പിടികൂടി. തമിഴ്നാട്ടിൽ നിന്ന് മഞ്ചേരിയിലേക്ക് ലോറിയിൽ കൊണ്ടുപോകുമ്പോഴാണ് നാലായിരം കിലോ ജലാറ്റിൻ സ്റ്റിക്ക് പോലീസ് പിടികൂടിയത്. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു.
തെങ്കാശി സുന്ദരപുരം സ്വദേശി സുശാന്ദ്ര കുമാർ, പുതുക്കോട്ട സ്വദേശി ആനന്ദ് ജ്യോതി എന്നിവരെയാണ് അറസ്റ്റ് ചെ്യതത്. തമിഴ്നാട്ടിലെ ആമ്പൂരിൽ നിന്ന് മഞ്ചേരിയിലേക്കുളളതാണ് ലോഡെന്ന് ഇവർ പോലീസിന് മൊഴിനൽകി. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.