കോട്ടയം: വിവാഹ വാഗ്ദാനം നല്‍കി ആറുവര്‍ഷം യുവതിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിലായി.എരുമേലി ക്ഷേത്രത്തിനു സമീപം പാത്തികാവ് സന്ദീപ് ശശിയെയാണ് കാഞ്ഞിരപ്പളളി സി.ഐ.ഷാജു ജോസഫും സംഘവും പിടികൂടിയത്.
മുണ്ടക്കയത്തിനടുത്ത് ഗ്രാമീണ മേഖലയില്‍ താമസക്കാരിയായ യുവതിയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.മുമ്ബ് എരുമേലിയില്‍ ഇയാളുടെ അയല്‍വാസിയായിരുന്ന പെണ്‍കുട്ടിയെ കഴിഞ്ഞ ആറുവര്‍ഷമായി വിവാഹം കഴിച്ചു കൊളളമെന്നു വാഗ്ദാനം നടത്തിയായിരുന്നു പീഡനം.ഇപ്പോള്‍ ഇരുപത് വയസുളള യുവതി വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ പ്രതി ഒഴിഞ്ഞുമാറിയെന്നാണ് പരാതി.