തിരുവനന്തപുരം : വനിത മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ അഞ്ച് അഭിഭാഷകരെ വഞ്ചിയൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ബാര്‍ അസോസിയേഷന് സെക്രട്ടറി ആനയറ ഷാജി, ബി.സുഭാഷ്, വെള്ളറട രതിന്, അരുണ്‍ പി നായര്‍ തുടങ്ങിയവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ജോലി ചെയ്യുന്നതിനിടെ തങ്ങളെ കോടതിയില്‍ കയറി മര്‍ദ്ദിച്ചെന്ന ഇവരുടെ പരാതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേയും പോലീസ് ഇന്ന് കേസെടുത്തിട്ടുണ്ട്.