മുഖ്യമന്ത്രിയുടെ പേരു പറഞ്ഞു പണം തട്ടിപ്പ് : ഏഴുപേര്‍ കൊച്ചിയില്‍ പിടിയില്‍

238

കൊച്ചി• മുഖ്യമന്ത്രിയുടെ പേരു പറഞ്ഞു വനിതാ സംരഭകയെ ഭീഷണിപ്പെടുത്തിയ കേസില്‍ ഡിവൈഎഫ്‌ഐ നേതാവടക്കം ഏഴുപേര്‍ കൊച്ചിയില്‍ പിടിയില്‍. ഡിവൈഎഫ്‌ഐ പ്രദേശിക നേതാവും കറുകപ്പള്ളി സ്വദേശിയുമായ സിദ്ദിഖ്, ഫൈസല്‍, നിയാസ്, അജയന്‍‍, വിന്‍സന്റ്, കമാലുദീന്‍, തൃപ്രയാര്‍ സ്വദേശി ജോഷി എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്.
കൊച്ചി സ്വദേശി ചെറുകിട വ്യവസായി സാന്ദ്ര തോമസ് ഡിജിപിക്ക് നല്‍കിയ പരാതിയെത്തുടര്‍ന്നാണു നടപടി. അലങ്കാര വസ്തുക്കള്‍ നിര്‍മിച്ചു വില്‍ക്കുന്ന സാന്ദ്രാ തോമസും തനിമ ജ്വല്ലറിയുടമ കമാലുദ്ദീനും തമ്മില്‍ സാമ്ബത്തിക ഇടപാടുകളുണ്ടായിരുന്നു. പണം മടക്കി നല്‍കുന്നതില്‍ താമസം വരുത്തിയതിനെ തുടര്‍ന്ന് കമാലുദ്ദീന്റെ നിര്‍ദേശ പ്രകാരം സിദ്ദിഖും സംഘവും മുഖ്യമന്ത്രിയുടെ പേരു പറഞ്ഞു ഭീഷണിപെടുത്തിയെന്നാണു സാന്ദ്ര തോമസിന്റെ പരാതി.

NO COMMENTS

LEAVE A REPLY