കൊച്ചി: സംസ്ഥാനത്തെ തന്ത്രപ്രധാന മേഖലകളില്‍ ആക്രമണത്തിനും രണ്ടു െഹെക്കോടതി ജഡ്ജിമാരടക്കമുള്ള അഞ്ചു വി.ഐ.പികളെ വധിക്കാനും ലക്ഷ്യമിട്ട സംഘത്തിലെ ഒരാള്‍ കൂടി എന്‍.ഐ.എയുടെ പിടിയിലായി. ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്‍റെ കേരള ഘടകം അന്‍സാറുള്‍ ഖിലാഫയുമായി ബന്ധമുള്ള പാലക്കാട് സ്വദേശിയായ മുഹമ്മദ് ഫയാസ് ആണ് പിടിയിലായത്. ഖത്തറില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ ഞായറാഴ്ച നെടുന്പാശേരി വിമാനത്തിലെത്തിയപ്പോഴാണ് എന്‍.ഐ.എ. സംഘം പിടികൂടിയത്. മുഹമ്മദ് ഫയാസിന്‍റെ മൊെബെല്‍ ഫോണും ചില രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. കനകമല ഐ.എസ്. കേസ് അന്വേഷിക്കുന്ന പ്രത്യേകസംഘം ഇയാളെ ചോദ്യം ചെയ്തുവരികയാണ്. കേസുമായി ബന്ധപ്പെട്ട് എന്‍.ഐ.എ. കോടതിയില്‍ സമര്‍പ്പിച്ച എഫ്.ഐ.ആറിന്‍റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ സെപ്റ്റംബര്‍ 22നാണ് ഇയാള്‍ കേരളത്തില്‍നിന്നു ഖത്തറിലേക്ക് പോയത്. ഖത്തറില്‍ ചാര്‍ട്ടേഡ് അകൗണ്ടന്‍റ് വിദ്യാര്‍ഥിയാണ് പിടിയിലായ മുഹമ്മദ് ഫയാസ്. കേസുമായി ഇയാള്‍ക്ക് നേരിട്ടു ബന്ധമുണ്ടോ എന്നതു സംബന്ധിച്ച വിവരങ്ങള്‍ ചോദ്യം ചെയ്യലിനു ശേഷമേ വ്യക്തമാകൂ എന്ന് എന്‍.ഐ.എ. വൃത്തങ്ങള്‍ പറഞ്ഞു.