പ്രകൃതി വിരുദ്ധ ലൈംഗിതയ്ക്ക് നായയെ ഇരയാക്കിയ യുവാവ് അറസ്റ്റില്‍

178

ഹൈദരാബാദ്: പ്രകൃതി വിരുദ്ധ ലൈംഗിതയ്ക്ക് നായയെ ഇരയാക്കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നായയെ ചത്ത നിലയില്‍ കണ്ടെത്തി. ഡല്‍ഹിയില്‍ നിന്നും കൂലിപ്പണിക്കായി ഹൈദരാബാദില്‍ എത്തിയ 22 കാരന്‍ അസ്ളംഖാനെയാണ് അറസ്റ്റ് ചെയ്തത്. നായയെ ഇയാള്‍ ശ്വാസം മുട്ടിച്ചാണോ ബലാത്സംഗം ചെയ്താണോ കൊന്നതെന്ന് അന്വേഷിച്ചു വരികയാണ്. താമസസ്ഥലത്തിന് സമീപമുള്ള കുറ്റിക്കാടുകളില്‍ ഒന്നില്‍ മൃഗപീഡനത്തിനിടെ നാട്ടുകാര്‍ ഇയാളെ കയ്യോടെ പിടികൂടുകയായിരുന്നു. സമീപത്തെ താമസക്കാര്‍ എല്ലാവരും ചേര്‍ന്ന് പോറ്റിയിരുന്ന തെരുവ് നായയെയാണ് ഇയാള്‍ ഇംഗിതത്തിന് ഇരയാക്കിയത്. ഇയാള്‍ മാനസീകരോഗിയല്ലെന്നും പരിശോധനയില്‍ തെളിഞ്ഞു. മൂന്ന് മാസം മുന്പായിരുന്നു ചെന്നൈയിലെ രണ്ടു മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ തെരുവ് നായയെ കെട്ടിടത്തിന്‍റെ മുകളില്‍ നിന്നും താഴേയ്ക്ക് എറിഞ്ഞ് വീഡിയോയില്‍ പകര്‍ത്തിയത്. ഈ നായ പിന്നീട് മൃഗസ്നേഹികള്‍ പരിചരിച്ചതിനെ തുടര്‍ന്ന് രക്ഷപ്പെടുകയായിരുന്നു. ഈ സംഭവങ്ങള്‍ മൃഗപീഡനങ്ങള്‍ക്കെതിരേ ശക്തമായ നിയമം വേണമെന്ന ആവശ്യത്തിലേക്ക വിരല്‍ ചൂണ്ടുകയാണ്.

NO COMMENTS

LEAVE A REPLY