തൊടുപുഴ: വീടിന്റെ മുറ്റത്തായി കഞ്ചാവ് കൃഷിചെയ്തയാളെ ഇടുക്കിയിലെ ശാന്തന്‍പാറ പൊലീസ് പിടികൂടി. സിങ്കുകണ്ടം സ്വദേശി ആലക്കല്‍ കരുണാകരനാണ് പോലീസ് പിടിയിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് കഞ്ഞാവ് ചെടികള്‍ കണ്ടെത്തിയത് സിങ്കുകണ്ടം ചെമ്പകതൊഴു കുടിക്കു സമിപത്തായി വീടിനു പുറകുവശത്തെ കാടുപിടിച്ച് കിടക്കുന്ന സ്ഥലത്താണ് ഇയാള്‍ കൃഷി ചെയ്തിരുന്നത്. നാലു മാസം പ്രായമായ എട്ടു ചെടികളാണ് ഉണ്ടായിരുന്നത്. വിളവെടുപ്പിനു പാകമായ ചെടികള്‍ക്ക് 188 മുതല്‍ 195 സെന്റീമീറ്റര്‍ വരെ ഉയരം ഉണ്ട്. പ്രതിയെ നെടുംകണ്ടം കോടതിയില്‍ ഹാജരാക്കി.