ന്യൂഡല്‍ഹി: ഇന്ത്യയിലെ പാകിസ്താന്‍ ഹൈക്കമ്മീഷനിലെ ഫരു ഉദ്യോഗസ്ഥനെ ഡല്‍ഹി പോലീസ് അറസ്റ്റു ചെയ്തു. പ്രതിരോധവുമായി ബന്ധപ്പെട്ട രേഖകള്‍ കൈവശം വച്ചതിനാണ് മെഹമൂദ് അക്തര്‍ എന്നയാളെ പിടികൂടിയത്. ഇന്‍റലിന്‍ജസ് വിഭാഗം നല്‍കിയ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഇയാളെ പിടികൂടിയത്. ചാണക്യപുരി പോലീസ് സ്റ്റേഷനിലാണ് മെഹമൂദ് ഇപ്പോള്‍.
സംഭവവുമായി ബന്ധപ്പെട്ട് പാക് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിതിനോട് 11.30ന് നേരിട്ട് ഹാജരാകാന്‍ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നവംബറിലും സമാനമായ വിധത്തില്‍ ചാരപ്പണി ഇന്‍റലിജന്‍സ് കണ്ടെത്തിയിരുന്നു. അന്ന് അഞ്ചു പേരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.