കരിമ്പുഴ വില്ലേജ് ഓഫീസിലെ ജീവനക്കാരന്‍ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടികൂടി

216

കരിമ്പുഴ സ്വദേശിയായ രാജന്‍റെ ഭൂമി അളന്ന് തിട്ടപ്പെടുത്തിയ ശേഷം റിപ്പോര്‍ട്ട് നല്‍കണമെങ്കില്‍ 5000 രൂപ കൈക്കൂലിയായി നല്‍കണമെന്ന് കരിമ്പുഴ വില്ലേജ് ഓഫീസിലെ ഗ്രേഡ് 1 സര്‍വെയറായ രാംദാസ് ആവശ്യപ്പെടുകയായിരുന്നു. ഭൂമി അളക്കാന്‍ ആയിരം രൂപ കൈക്കൂലിയായി വാങ്ങിയ ശേഷമാണ് ഇയാള്‍ വീണ്ടും 5000 ആവശ്യപ്പെട്ടത്. ഇതേ തുടര്‍ന്ന് രാജന്‍ വിജിലന്‍സില്‍ പരാതി നല്‍കുകയായിരുന്നു. രാജന്റെയടക്കം നിരവധി പരാതികള്‍ രാംദാസിനെതിരെ വിജിലന്‍സിന് ലഭിച്ചിരുന്നു. വില്ലേജ് ഓഫീസ് പരിസരത്ത് വച്ച് കൈക്കൂലി വാങ്ങുന്നതിനിടയിലാണ് രാമദാസ് പിടിയിലാകുന്നത്. ഇയാളെ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി.

NO COMMENTS

LEAVE A REPLY