ആലപ്പുഴ • കായംകുളത്തു പൊലീസിനെ വെട്ടിയ കേസിലെ ഒന്നാം പ്രതി കോടതിയില്‍ കീഴടങ്ങാന്‍ എത്തിയപ്പോള്‍ പൊലീസ് പിടികൂടി. കായംകുളം ദേശത്തിനകം ഗോപാലകൃഷ്ണനെയാണ് കോടതി പരിസരത്തു മഫ്കതിയില്‍ കാത്തുനിന്ന പൊലീസ് സംഘം നാടകീയമായി പിടിച്ചത്. ഗോപാലകൃഷ്ണന്റെ ഭാര്യ സന്ധ്യയെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു. കേസ് അന്വേഷണത്തിന്‍റെ ഭാഗമായി വീട്ടിലെത്തിയ പൊലീസ് സംഘത്തെയാണ് ഗോപാലകൃഷ്ണന്‍ ആക്രമിച്ചത്. അതിനു ശേഷം ഒളിവിലായിരുന്നു.