തമിഴ്നാട്ടില്‍ നിന്ന് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ട് മലയാളികള്‍ പിടിയില്‍

173

മേട്ടുപ്പാളയം: തമിഴ്നാട്ടില്‍ നിന്ന് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ട് മലയാളികളെ കാരമട വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. പാലക്കാട് ഭാഗത്തേയ്ക്ക് കാറില്‍ കഞ്ചാവുമായി പോയ അട്ടപ്പാടി കോട്ടതുറ സ്വദേശികളായ സതീഷ്കുമാര്‍ (27), രമേഷ് (29) എന്നിവരാണ് പിടിയിലായിരിക്കുന്നത്. ഞായറാഴ്ച രാത്രി ശിരുമുഗൈ ഭാഗത്തുനിന്നാണ് ഇവര്‍ കാറില്‍ കഞ്ചാവുമായെത്തിയത്. കേരള-തമിഴ്നാട് അതിര്‍ത്തി ചെക്ക്പോസ്റ്റിലെ പരിശോധനയിലാണ് ഇവരുടെ കാറില്‍ നിന്ന് കഞ്ചാവ് കണ്ടെത്തിയത്.
ചാക്കില്‍ കെട്ടിയ നിലയില്‍ രണ്ടര കിലോ കഞ്ചാവാണ് പ്രതികളില്‍ നിന്ന് പിടിച്ചെടുത്തത്. മേട്ടുപ്പാളയം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 15 ദിവസം റിമാന്‍ഡ് ചെയ്ത് കോയമ്ബത്തൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു.

NO COMMENTS

LEAVE A REPLY