മലപ്പുറം• ജലനിധി ഓഫിസില്‍നിന്ന് രണ്ടു കോടിയോളം രൂപ തട്ടിയ കേസില്‍ കരാര്‍ ജീവനക്കാരന്‍റെ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതി അക്കൗണ്ടന്റ് പ്രവീണ്‍കുമാറിന്‍റെ ഭാര്യ ദീപയെയാണ് അറസ്റ്റ് ചെയ്തത്. പ്രവീണ്‍ ഒളിവിലാണ്. ദീപയും തട്ടിപ്പില്‍ പങ്കാളിയായിരുന്നെന്നും ഇവര്‍ നടത്തിയിരുന്ന സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്കാണ് പണമൊഴുകിയതെന്നും കണ്ടെത്തി.
അറസ്റ്റ് ചെയ്യാനുള്ള നീക്കത്തെ തുടര്‍ന്ന് ആദ്യം പ്രവീണും പിന്നെ ദീപയും സ്ഥലം വിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നീലേശ്വരത്തുനിന്നാണ് ദീപയെ അറസ്റ്റ് ചെയ്തത്. വിലകൂടിയ കാറും കസ്റ്റഡിയിലെടുത്തു. പ്രവീണ്‍കുമാര്‍ കൊച്ചിയില്‍ ഫ്ലാറ്റും അങ്ങാടിപ്പുറമുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഭൂമിയും വാങ്ങിയതായി സൂചനയുണ്ട്. ജലനിധി ധനകാര്യ വിഭാഗം നടത്തി പരിശോധനയില്‍ അഞ്ചരക്കോടി രൂപയുടെ തട്ടിപ്പ് കണ്ടെത്തിയതായാണ് വിവരം.