തിരുവനന്തപുരം : നെടുമങ്ങാട് പനവൂരിൽ
പതിനാറുകാരിയെ വിവാഹം കഴിപ്പിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിലായി.
നാലു മാസം മുൻപ് പെൺകുട്ടിക്ക് മൊബൈൽ ഫോൺ നൽകി സ്വാധീനിച്ച് മലപ്പുറത്തെത്തിച്ചു. പീഡിപ്പിച്ചെന്ന കേസിൽ പനവൂർ സ്വദേശി അൽ അമീർ(23) ആണ് മുഖ്യപ്രതി. അതിജീവിതവും ഇയാലും തമ്മിലുള്ള വിവാഹം നടത്തിക്കൊടുത്തി മതപുരോഹിതൻ അൻസർ, പെൺകുട്ടിയുടെ പിതാവ് എന്നിവരെയും നെടുമങ്ങാട് സി.ഐ. സതീഷിന്റെ നേതൃത്വത്തിലുമില്ല സംഘം അറസ്റ്റുചെയ്തു.
പ്ളസ്വൺ വിദ്യാർഥിയായ പെൺകുട്ടിയുമായി മലപ്പുറത്തേക്ക് നാലുമാസം മുൻപ് അൽ അമീർ നാടുവിട്ടപ്പോൾ വീട്ടുകാർ പരാതി നൽകുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. തുടർന്ന് അറസ്റ്റ് ഭയന്ന് ഇയാൾ പെൺകുട്ടിയെ തിരിച്ചു വീട്ടിലാക്കി. എന്നാൽ പെൺകുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ മുൻപരാതിയിൽ പോലീസ് ഇയാളെ നെടുമങ്ങാട്ടെ സ്വന്തം വീട്ടിൽനിന്ന് അറസ്റ്റു ചെയ്തു. പിന്നീട് കേസ് നടക്കുന്നതിനിടെ ഈ മാസം 18-ന് പ്രതിയെക്കൊണ്ട് പെൺകുട്ടിയെ വിവാഹം കഴിപ്പിക്കുകയായിരുന്നു.
നാട്ടുകാരാണ് ഈ വിവരം പോലീസിൽ അറിയിച്ചത്. കല്യാണം കഴിച്ചാൽ തന്റെ പേരിലുള്ള കേസ് അവസാനിക്കുമെന്ന പ്രതി കരുതിയതായി പോലീസ് പറയുന്നു. തിങ്കളാഴ്ച വൈകീട്ടാണ് അൽ അമീർ അറസ്റ്റിലായത്. നിരവധി കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പോലീസ് പറഞ്ഞു പ്രതികളെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും.