തിരുവനന്തപുരം: കഞ്ചാവ് വില്പന നടത്തിവന്ന മൂന്നംഗസംഘത്തെ കഞ്ചാവും നാടന്‍ബോംബുകളുമായി വട്ടിയൂര്‍ക്കാവ് പൊലീസ് പിടികൂടി.
വെമ്ബായം തേക്കട പാറപ്പൊറ്റയില്‍ ലക്ഷ്മി ഭവനില്‍ കണ്ണന് എന്ന മിഥുന് (27), കാഞ്ഞിരംപാറ വി.പി.കെ നഗറില്‍ കണ്ണന് എന്ന സാഗര്‍ (20), കരകുളം ചക്കാലമുകള്‍ സി.എസ്.ഐ ചര്‍ച്ചിന് സമീപം പപ്പടം എന്ന നിധിന് (20) എന്നിവരാണ് പിടിയിലായത്.
നഗരത്തില്‍ കഞ്ചാവ് വില്പന നടത്തിവന്നിരുന്ന സംഘത്തെക്കുറിച്ച് നാര്‍ക്കോട്ടിക് സെല്‍ എ.സി.പി ഷീന്‍ തറയലിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് സംഘം ദിവസങ്ങളായി പൊലീസ് നിരീക്ഷണത്തിലായിരുന്നു.