പാറശാല: ക്ലിഫ് ഹൗസിലെ സുരക്ഷാ വിഭാഗം ജീവനക്കാരനായ പൊലീസ് ഉദ്യോഗസ്ഥന്‍ അനീഷ് സേവ്യറിനെ (32) ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആത്മഹത്യാ പ്രേരണാ കുറ്റത്തിന് രണ്ടുപേരെ പാറശാല പൊലീസ് അറസ്റ്റ് ചെയ്തു.
പശുവൂര്‍ക്കോണം മണലിവിള വീട്ടില്‍ രാജ്കുമാര്‍ (57), വിളവംകോട് വാവറവിള വീട്ടില്‍ ജയകുമാര്‍ (39) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ച ഇടിച്ചക്കപ്ലാമൂട് മേല്‍പ്പാലത്തിന് സമീപത്തെ റെയില്‍വേ ട്രാക്കിലാണ് അനീഷ് സേവ്യറെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തില്‍ നിന്ന് ലഭിച്ച ആത്മഹത്യാക്കുറിപ്പില്‍ മരണത്തിന് കരണക്കാരായി പറയുന്ന നാലുപേരില്‍ രണ്ടുപേരാണ് ഇപ്പോള്‍ അറസ്റ്റിലായത്.
അനീഷിന്റെ സഹോദരന്റെ വിവാഹം സമീപവാസിയായ സ്ത്രീ മുടക്കിയിരുന്നു. തുടര്‍ന്ന് ഇത് ചോദിക്കാനെത്തിയ അനീഷും സമീപവാസിയായ നിര്‍മ്മലയും തമ്മില്‍ വാക്കേറ്റമുണ്ടായി. നിര്‍മ്മല പാറശാല പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നുള്ള മനോവിഷമമാണ് മരണത്തിന് കാരണമായത്. പ്രതികളെ റിമാന്‍ഡ് ചെയ്തു.