വെള്ളറട: കൊറോണ രോഗബാധയെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ വീട്ടിൽ വച്ച് ചാരായം വാറ്റിയതിന് മദ്ധ്യവയസ്കൽ അറസ്റ്റിലായി. യു ട്യൂബിൽ കണ്ട വീഡിയോ മാതൃകയാക്കിയാണ് ചാരായം വാറ്റിയത് വെള്ളറട പാട്ടംതലയ്ക്കൽ ദേവിപുരം സ്വദേശി ജയകുമാരൻനായർ (52)നെയാണ് അമരവിള എക്സൈസ് അറസ്റ്റ് ചെയ്തത്, ഭാര്യാപിതാവിൻ്റെ മരണാനന്തര ചടങ്ങുകൾക്കായി ഭാര്യയും മക്കളും പോയ അവസരം വീട്ടിൽ മറ്റാരും ഇല്ലാത്ത തക്കം നോക്കിയാണ് വീട്ടിലുണ്ടായിരുന്ന കുക്കറിൽ ചാരായം വാറ്റിയത്.
ഇയാളുടെ വീട്ടിലെ അടുക്കളയിൽ നിന്നുമാണ് 1 ലിറ്റർ ചാരായം, പ്രഷർകുക്കർ ഉൾപ്പെടയുള്ള വാറ്റുപകരണങ്ങൾ എന്നിവ കണ്ടെടുത്തത്. എക്സൈസ് ഇൻസ്പെക്ടർ അജീഷ്.എൽ .ആറിൻ്റെ നേതൃത്വത്തിൽ പ്രിവൻ്റീവ് ഓഫീസർ രതീഷ്.ആർ , സിവിൽ എക്സൈസ് ഓഫീസർമാരായ വി.വിജേഷ്, എസ്.എസ്.അനീഷ്, യു.കെ.ലാൽകൃഷ്ണ, വിനോദ്കുമാർ.എം, ജിജിൻ പ്രസാദ്.ജെ .ആർ , എക്സൈസ് ഡ്രൈവർ സനൽകുമാർ എന്നിവരടങ്ങുന്ന സംഘമാണ് കേസെടുത്തത്.👇