ന്യൂഡല്‍ഹി: 2019 ജനുവരിയില്‍ അധോലോക കുറ്റവാളി രവി പൂജാരിയെ സെനഗലില്‍ അറസ്റ്റ് ചെയ്തിരുന്നു. ഒരു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്. എന്നാല്‍ ജാമ്യത്തില്‍ ഇറങ്ങിയ രവി പൂജാരി ദക്ഷിണാഫ്രിക്കയിലേക്കു കടന്നു. ഇവിടെ മയക്കുമരുന്ന് കടത്തും തട്ടിക്കൊണ്ടുപോകലുമായി അധോലോക പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടു പോകവെയാണ് വീണ്ടും അറസ്റ്റിലാകുന്നത്.ആഫ്രിക്കന്‍ രാജ്യമായ സെനഗലില്‍ അറസ്റ്റിലായ രവി പൂജാരിയെ ഇന്ത്യയിലെത്തിച്ചു.
ഇന്ത്യയില്‍ മാത്രം രവി പുജാരിക്കെതിരേ 200 കേസുകളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കര്‍ണാടകയില്‍ മാത്രം നൂറിലധികം കേസുകളുണ്ട്. കൊച്ചി കടവന്ത്ര യില്‍ നടി ലീന മരിയ പോള്‍ നടത്തുന്ന ബ്യൂട്ടിപാര്‍ലറില്‍ നടന്ന വെടിവയ്പ് കേസിലും ഇയാളെ മുഖ്യപ്രതിയാക്കി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.
റോയുടെയും കര്‍ണാടക പോലീസി ന്റെയും ഉദ്യോഗസ്ഥരാണ് സെനഗലില്‍ എത്തി ഇയാളെ ഇന്ത്യയിലേക്കു കൊണ്ടുവന്നത്. രവി പൂജാരിയെ ബംഗളൂരുവിലേക്കു കൊണ്ടുപോകും. ബംഗളൂരു സ്വദേശിയാണ് ഇയാള്‍. ബുര് ക്കിനോ ഫാസോ പാസ്പോര്ട്ടില് ആന്റണി ഫെര്‍ണാണ്ടസ് എന്ന പേരില്‍ കഴിഞ്ഞ എട്ടുവര്‍ഷമായി സെനഗലില്‍ കഴിഞ്ഞുവരികയായിരുന്നു പൂജാരി.