എല്ലാം മറന്ന് ഒത്തുചേരാനുള്ള ഇടങ്ങളാണ് കലാകായിക വേദികള്‍; മന്ത്രി

109

കാസറകോട് : എല്ലാം മറന്ന് ഒത്തുചേരാനുള്ള വേദികളാണ് കലാകായിക വേദികളെന്ന് റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. പാക്കം ജി.എച്ച്.എസ്.എസില്‍ ജില്ലാ കേരളോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാ യിരുന്നു അദ്ദേഹം. ഐക്യവും സാഹോദര്യവും പ്രകടപ്പിക്കാനുളള വേദികളാണ് കേരളോത്സവ ത്തിന്റേത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ മേഖലകളില്‍ അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള വേദികള്‍ സര്‍ക്കാര്‍ ഒരുക്കി യിട്ടുണ്ട്.

കലോത്സവങ്ങള്‍, പ്രവൃത്തി പരിചയ മേളകള്‍, ഐടി മേളകള്‍ തുടങ്ങി വിവിധങ്ങളായ മേഖലകളില്‍ നടത്തി വരു ന്ന ഇത്തരം മത്സരങ്ങളിലൊന്നും പങ്കെടുക്കാന്‍ കഴിയാതെ പോയ നാട്ടിന്‍പുറങ്ങളിലെ പ്രതിഭകളെ കണ്ടെത്താ നാണ് നാം കേരളോത്സവങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുന്നേ തന്നെ ആരംഭിച്ചതെന്നും പലരുടേയും പ്രകടനങ്ങള്‍ അതാത് മേഖലകളി ലെ പ്രൊഫഷണലുകളേയും വെല്ലുന്ന തലത്തിലേക്ക് വളര്‍ന്നവയാണെന്നും മന്ത്രി പറഞ്ഞു. കണ്ടാലും കണ്ടാലും മതി വരാത്ത കലാ വസന്തത്തെ ആസ്വദിക്കാനുള്ള മനസ്സാണ് ആദ്യം വേണ്ടത്.

അത് ആവോളമുള്ള പാക്കത്ത് കേരളോത്സവമെത്തുമ്പോള്‍ അതിന്റെ ആവേശം സദസ്സില്‍ കാണാനുണ്ടെന്നും പരി പാടികളില്‍ പങ്കെടുത്ത് സര്‍ഗ്ഗ വാസനകള്‍ പ്രകടിപ്പിക്കുന്ന ഓരോ മത്സരാര്‍ത്ഥിക്കും പ്രോത്സാഹനവും ആത്മ വിശ്വാസവും ധൈര്യവും നല്‍കേണ്ടത് നാടിന്റെ കടമായാണെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു. ഉദ്ഘാടന സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ അധ്യക്ഷനായി. യുവജന ക്ഷേമ ബോര്‍ഡ് ജില്ലാ കോഓഡിനേറ്റര്‍ എ.വി ശിവപ്രസാദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് പി. ഇന്ദിര, യുവജന ക്ഷേമബോര്‍ഡ് മെമ്പര്‍ മണികണ്ഠന്‍ എന്നിവര്‍ ആശംസ അറിയിച്ചു.ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പാദൂര്‍ ഷാനവാസ് സ്വാഗതവും യുവജന ക്ഷേമ ബോര്‍ഡ് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ കെ. പ്രസീത നന്ദിയും പറഞ്ഞു.സമാപനസമ്മേളനം എം എല്‍ എ കെ കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു.

NO COMMENTS