തിരുവനന്തപുരം: സംസ്ഥാനത്ത് വരള്‍ച്ച അതിരൂക്ഷമായ സാഹചര്യത്തില്‍ കൃത്രിമ മഴയ്ക്കുള്ള സാധ്യത തേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ക്ലൗഡ് സീഡിങ് വഴിയാണ് കൃത്രിമ മഴയ്ക്കുള്ള സാധ്യത തേടുന്നതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. വരള്‍ച്ചയെക്കുറിച്ച് നിയമസഭയില്‍ നടന്ന അടിയന്തര പ്രമേയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. വരള്‍ച്ച തടയാന്‍ മനുഷ്യസാധ്യമായതെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.