അധികാരത്തിന്‍റെ എടുപ്പുകള്‍ സമൂഹത്തില്‍ ഉയരുന്നു; എഴുത്തുകാരന്‍ ആനന്ദ്

239

കൊച്ചി: അധികാരത്തിന്റെ എടുപ്പുകള്‍ വ്യത്യസ്ത രീതികളില്‍ സമൂഹത്തില്‍ പ്രയോഗിക്കപ്പെടുന്നുവെന്ന് എഴുത്തുകാന്‍ ആനന്ദ് ചൂണ്ടിക്കാട്ടി. ഭരണകൂടം മാത്രമല്ല, കോടതികളും അധികാരം പ്രയോഗിക്കുന്ന കാഴ്ചയാണ് ദില്ലിയിലും സമീപകാലത്ത് കേരളത്തിലും കണ്ടുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി ബിനാലെ സംഘടിപ്പിച്ച ലെറ്റ്‌സ് ടോക്ക് സംഭാഷണ പരമ്പരയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കല്ലും മണ്ണും കൊണ്ട് മനുഷ്യന്‍ നിര്‍മ്മിച്ച കെട്ടിടങ്ങള്‍ക്ക് ബലക്ഷയമുണ്ടാകുന്നു. എന്നാല്‍ വിശ്വാസത്തിലും പ്രത്യയശാസ്ത്രത്തിലും പടുത്തുയര്‍ത്തുന്ന നിര്‍മ്മിതികള്‍ ബലവത്തായിമാറുകയാണ്. വീടിനുള്ളില്‍ലഭിക്കുന്ന സുരക്ഷിതത്വവും ആശ്വാസവും വിശ്വാസത്തിലും ജനങ്ങള്‍ക്ക്‌ലഭിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. വിശ്വാസത്തിന്റെയും പ്രത്യയശാസ്ത്രത്തിന്റെയും അതിപ്രസരംസമൂഹത്തെ ബാധിച്ചതിന്റെ വ്യാപ്തി സദസ്സിന് കാണിച്ചു കൊടുക്കുകയായിരുന്നു ആനന്ദ്.

കൊച്ചി ചാവറ കള്‍ച്ചറല്‍സെന്ററില്‍ വൈകീട്ട് അഞ്ചുമണിക്കായിരുന്നു ലെറ്റ്‌സ് ടോക്ക് പരിപാടി.പതനത്തിന്റെവഴികള്‍ എന്നതായിരുന്നു അദ്ദേഹത്തിന്റെ സംഭാഷണത്തിന്റെ പ്രമേയം. എന്‍ജിനീയറിംഗില്‍ നിന്ന് സാഹിത്യത്തിലെത്തിയ ആനന്ദ് ഇക്കുറി കൊച്ചി ബിനാലെയില്‍ ആര്‍ട്ടിസ്റ്റായി പങ്കെടുക്കുന്നുണ്ട്. അദ്ദേഹത്തിന്റെ സൃഷ്ടികളുടെ പ്രമേയമെന്തായിരിക്കുമെന്നതിന്റെ വ്യക്തമായ സൂചനയും ലെറ്റ്‌സ് ടോക്കിലൂടെ ആനന്ദ് നല്‍കി.

ചരിത്രപരമായ പശ്ചാത്തലവും മാനവികതയും അടിസ്ഥാനമാക്കിയാണ് ആനന്ദിന്റെ രചനകള്‍ ഏറെയും. അധികാരം, നീതി, പൊതുജനം എന്നിങ്ങനെ വിവിധ ഘട്ടങ്ങിളിലൂടെയാണ് അദ്ദേഹത്തിന്റെ കൃതികള്‍ സഞ്ചരിക്കുന്നത്. ആള്‍ക്കൂട്ടം, മരണ സര്‍ട്ടിഫിക്കറ്റ്, അഭയാര്‍ത്ഥികള്‍, ഗോവര്‍ധന്റെ യാത്രകള്‍, മരുഭൂമികള്‍ ഉണ്ടാകുന്നത് തുടങ്ങിയവ കേരളത്തിലെ വായനാക്കാര്‍ക്ക് പുതിയ അനുഭവം നല്‍കിയ രചനകളാണ്.കൊച്ചി ബിനാലെ മൂന്നാം ലക്കത്തിന്റെ ക്യൂറേറ്റര്‍സുദര്‍ശന്‍ഷെട്ടി, ബിനാലെ ഫൗണ്ടേഷന്‍ സെക്രട്ടറി റിയാസ് കോമു എന്നിവരും സംഭാഷണ പരിപാടിയില്‍ പങ്കെടുത്തു.

കൊച്ചി ബിനാലെ ഫൗണ്ടേഷന്‍, കിരണ്‍ നാടാര്‍ മ്യൂസിയം ഓഫ് ആര്‍ട്ട്, ചാവറ കള്‍ച്ചറല്‍ സെന്റര്‍ എന്നിവയുമായി സഹകരിച്ചാണ് ലെറ്റ്‌സ് ടോക്ക് സംവാദ പരിപാടി സംഘടിപ്പിച്ചു വരുന്നത്.ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ കലാവിരുന്നായ കൊച്ചി ബിനാലെയുടെ മൂന്നാം ലക്കം ഡിസംബര്‍ 12 നാണ് തുടങ്ങുന്നത്. നാലു മാസത്തോളം നീളുന്നതാണ ്ഈ കലാപ്രദര്‍ശനങ്ങള്‍.

NO COMMENTS

LEAVE A REPLY