കലാകാര പെൻഷൻ പദ്ധതി നടപടിക്രമങ്ങൾ ലഘൂകരിച്ചു

22

സംസ്ഥാന കലാകാരപെൻഷൻ സാംസ്‌കാരിക വകുപ്പധ്യക്ഷ കാര്യാലയം മുഖേന കൈപ്പറ്റി വരുന്ന കലാകാരൻമാർ ആറു മാസ ത്തിലൊരിക്കൽ ഹാജരാക്കേണ്ടിയിരുന്ന ലൈഫ് സർട്ടിഫിക്കറ്റ് ഇനി മുതൽ വർഷത്തിൽ ഒരു തവണ (നവംബർ) ഗസറ്റഡ് ഓഫീസറെക്കൊണ്ട് സാക്ഷ്യപ്പെടുത്തി ഹാജരാക്കുന്നതിന് സർക്കാർ ഉത്തരവായി. കൂടാതെ മൂന്നു വർഷത്തിലൊരിക്കൽ ഹാജരാക്കേണ്ടിയിരുന്ന വരുമാന സർട്ടിഫിക്കറ്റ് ഇനി മുതൽ അഞ്ച് വർഷത്തിലൊരിക്കൽ ഹാജരാക്കുന്നതിനും നടപടിക്രമം ലഘൂകരിച്ച് ഉത്തരവായി.

കലാകാരപെൻഷനുവേണ്ടി പുതുതായി അപേക്ഷിക്കുന്നവർ പ്രായം തെളിയിക്കുന്നതിന് ആധാറിന്റെ പകർപ്പ്/ സ്‌കൂൾ അഡ്മിഷൻ രേഖയുടെ പകർപ്പ്/ എസ്.എസ്.എൽ.സി ബുക്കിന്റെ പകർപ്പ് എന്നിവ സ്വയം സാക്ഷ്യപ്പെടുത്തിയത് ലഭ്യമാക്കിയാൽ മതി.

NO COMMENTS