65,250 കോടി രൂപയുടെ കള്ളപ്പണം പുറത്തുവന്നതായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി

214

ന്യുഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ‘കള്ളപ്പണം വെളിപ്പെടുത്താനുള്ള സ്കീം’ പ്രകാരം 65,250 കോടി രൂപയുടെ കള്ളപ്പണം പുറത്തുവന്നതായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. നികുതിദായകര്‍ക്ക് കള്ളപ്പണം വെളിപ്പെടുത്താന്‍ അനുവദിച്ച നാല് മാസത്തെ കാലാവധി വെള്ളിയാഴ്ചയാണ് അവസാനിച്ചത്. 64,274 പേര്‍ സ്കീം പ്രയോജപ്പെടുത്തി.പുറത്തുവന്നതില്‍ 56,378 കോടിയും പരിശോധനയില്‍ പിടിച്ചെടുത്തതാണ്. എസ്.എസ്.ബി.സി പട്ടികയില്‍ 8000 കോടിയുടെ കള്ളപ്പണവും വെളിപ്പെട്ടുവെന്നും മന്ത്രി വ്യക്തമാക്കി. ഈ പട്ടികയില്‍ ഇനിയും ഇന്ത്യക്കാരുണ്ട്. ജൂണ്‍ ഒന്നു മുതല്‍ സെപ്തംബര്‍ 30 വരെയാണ് കള്ളപ്പെണം വെളിപ്പെടുത്താന്‍ സമയം അനുവദിച്ചത്.45% നികുതി അടച്ച്‌ ശിക്ഷനടപടിയില്‍ നിന്ന് ഒഴിവാക്കാന്‍ പൗരന്മാര്‍ക്ക് അവസരം നല്‍കിയിരുന്നു. ഇതുവഴി 30,000 കോടി രൂപയുടെ അധിക വരുമാനം സര്‍ക്കാരിന് ലഭിക്കുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.
കള്ളപ്പണം വെളിപ്പെടുത്താന്‍ തയ്യാറായി മുന്നോട്ടുവരുന്നവര്‍ക്ക് മൂന്ന് തവണകളായി 2017 സെപ്തംബറിന് മുന്‍പ് നികുതി നല്‍കിയാല്‍ മതിയാകും. സെപ്തംബര്‍ 30നു ശേഷവും ഇതിനു തയ്യാറാകാത്തവര്‍ക്ക് കടുത്ത ശിക്ഷയുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും വ്യക്തമാക്കിയിരുന്നു.

NO COMMENTS

LEAVE A REPLY